പള്‍സര്‍ സുനിയ്ക്ക് കത്തെഴുതാന്‍ കടലാസ് നല്‍കിയിട്ടില്ലെന്ന് പോലീസ്; കടലാസ് വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ നിന്ന് എടുത്തത്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയ്ക്ക് കത്തെഴുതാന്‍ കടലാസ് നല്‍കിയിട്ടില്ലെന്ന് പോലീസ്. ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതി സുനില്‍കുമാറിന് കത്തെഴുതാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ കടലാസ് നല്‍കിയിട്ടില്ലെന്നും ജയില്‍ സീലുള്ള കടലാസ് ഓഫീസിനു സമീപത്തു നിന്ന് തടവുകാരില്‍ ഒരാള്‍ അനുവാദമില്ലാതെ എടുക്കുകയായിരുന്നു എന്നും ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയില്‍ മേധാവി ആര്‍. ശ്രീലേഖയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. പള്‍സര്‍ സുനി ജയിലിനകത്തുവെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നും ഫോണ്‍ പിടിച്ചത് ജയിലിനു പുറത്ത് വച്ചാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫോണ്‍വിളിയുമായും, കത്തെഴുതിയതുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ജയില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ സൂക്ഷിച്ചിരുന്ന കടലാസ് പള്‍സര്‍ സുനിയുടെ കൈകളിലെത്തിയത് തടവുകാരില്‍ ഒരാളുടെ സഹായത്തോടെയാണെന്നും ആര്‍. ശ്രീലേഖയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.