യോഗത്തില്‍ നിന്നും വിട്ടുനിന്ന് മഞ്ജുവാര്യര്‍ ; ആക്രമണം യോഗത്തില്‍ ചര്‍ച്ചയായില്ല എന്ന് റിമാ കലിങ്കല്‍
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം തന്നെയാണ് ഇന്ന് കൊച്ചിയില്‍ വെച്ച് താരസംഘടനയായ അമ്മയുടെ യോഗം നടന്നത്. എന്നാല്‍ യോഗത്തില്‍ നിന്ന് മഞ്ജു വാര്യര്‍ അടക്കമുള്ള ചില താരങ്ങള്‍ വിട്ടു നില്‍ക്കുന്നത് ശ്രദ്ധേയമായി. അതുമല്ല മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു സംഘടന രൂപപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ വാര്‍ഷിക യോഗമാണ് ഇന്ന് നടന്നത്. ഈ പശ്ചാത്തലത്തില്‍ മഞ്ജു യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ത് താത്പര്യക്കുറവ് ഉള്ളത് കൊണ്ടുതന്നെയാകും. വ്യക്തിപരമായ അസൗകര്യത്തെ തുടര്‍ന്നാണ് കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് മഞ്ജു വാര്യര്‍ സംഘടനാ നേതൃത്വത്തെ അറിയിച്ചത്. അതേസമയം നടിക്കെതിരായ ആക്രമണം താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് നടിയും സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗവുമായ റിമ കല്ലിങ്കല്‍. ഇക്കാര്യം യോഗത്തില്‍ ഉന്നയിച്ചെങ്കിലും ചര്‍ച്ചക്ക് വന്നില്ലെന്ന് റിമ പറഞ്ഞു. അമ്മയിലും വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗവുമായ റിമ കല്ലിങ്കലും രമ്യാ നമ്പീശനും ഇന്ന് യോഗത്തില്‍ നിര്‍ണായക നിലപാടെടുക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേസമയം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ‘അമ്മ’ പിന്തുണ അറിയിച്ചെന്നും റിമ ചൂണ്ടിക്കാട്ടി.