നടിയെ ആക്രമിച്ച സംഭവം ; സുനിക്ക് ക്വട്ടേഷന്‍ ലഭിച്ചത് നാലുവര്‍ഷം മുന്‍പ് ; സിനിമാ മേഖലയില്‍ ഉള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യും
കൊച്ചി : നാലുവര്‍ഷം പഴക്കമുള്ള ക്വട്ടേഷനാണ് നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ എന്ന് പള്‍സര്‍സുനി. എന്നാല്‍ ആരാണ് കൊട്ടേഷന്‍ നല്‍കിയത് എന്ന് വെളിവായിട്ടില്ല. ഒന്നരക്കോടി രൂപയാണ് ക്വട്ടേഷന് പ്രതിഫലമെന്നും അതുമൂലം 62കോടി രൂപയാണ് ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്ക് ലഭിക്കുകയെന്നും സുനി പറയുന്നു. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിനിമാമേഖലയുമായി ബന്ധപ്പെട്ടുള്ളവരിലേക്ക് നീട്ടാനാണ് പോലീസിന്റെ തീരുമാനം. മൂന്നുതവണ നടിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിന് കഴിഞ്ഞിരുന്നില്ല.
നടി മറ്റുഭാഷകളിലെ അഭിനയത്തിനായി പോയപ്പോള്‍ ഏറ്റെടുത്ത ക്വട്ടേഷന്‍ നടപ്പാക്കാന്‍ പറ്റിയില്ല. തിരിച്ച് മലയാള സിനിമയില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് സുനി ഗോവയിലെത്തി ഡ്രൈവറായി കൂടി നടിയോട് അടുപ്പം കാണിച്ചത്. പിന്നീട് തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിലാണ് നടിയെ പീഢിപ്പിക്കാന്‍ അവസരം കിട്ടിയതെന്നുമാണ് പള്‍സര്‍ സുനിയുടെ മൊഴി. ആക്രമിക്കപ്പെട്ട ദിവസം നടത്തിയ 6000-ഓളം ഫോണ്‍കോളുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിന് കൂടുല്‍ തെളിവുകള്‍ പോലീസിന് ലഭ്യമാകേണ്ടതുണ്ട്. ഇന്നോ നാളെയോ അന്വേഷണത്തില്‍ നിര്‍ണ്ണായകമായ കാര്യങ്ങളില്‍ അന്വേഷണസംഘം എത്തിച്ചേരും. കൂടാതെ ദിപീലിന്റെയും നാദിര്‍ഷായുടെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭൂമി ഇടപാടുകള്‍ പരിശോധിക്കുവാന്‍ തീരുമാനമായിട്ടുണ്ട്.