കോഴികളില്‍ ഹോര്‍മോണ്‍ കുതിവെയ്ക്കുന്നുണ്ടെന്നു തെളിയിക്കു 25 ലക്ഷം രൂപ തരാം; ഇറച്ചിക്കോഴിക്ക് 18 രൂപ കുറയും
കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവെയ്ക്കുന്നുണ്ടെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും അങ്ങനെ ചെയ്യുന്നുണ്ടെന്നു തെളിയിച്ചാല്‍ 25 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി.
സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കിലും വിവാദമുണ്ടാക്കേണ്ട എന്നു കരുതിയാണ് മൗനം പാലിച്ചുപോന്നതെന്ന് സംഘടനാ സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി ചൂണ്ടിക്കാട്ടി.
ജി.എസ്.ടി. നടപ്പിലാക്കുന്നതിനെ സമിതി സ്വാഗതം ചെയ്തു. അതേസമയം. നാളെ മുതല്‍ ഇറച്ചിക്കോഴിക്ക് നികുതി ഇല്ലാതാകുമെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന 14.5% ആഡംബരനികുതി എടുത്തുമാറ്റുന്നതോടെ ഇറച്ചിക്കോഴിക്ക് 18 രൂപ വരെ വില കുറയും.
കോഴിക്കുഞ്ഞിനും കോഴിത്തീറ്റയ്ക്കും കോഴിക്കും നികുതിയുണ്ടായിരുന്ന ഏക സംസ്ഥാനം കേരളമാണ്. ജി.എസ്.ടി. വരുന്നതോടെ ഇതെല്ലാം ഒഴിവാകും. ഉപഭോക്താക്കളെയും കര്‍ഷകരെയും സംബന്ധിച്ച് ഇത് ഗുണകരമാണ്. നികുതിയിളവ് വരുന്നതോടെ സാധാരണക്കാര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമായി കോഴിയിറച്ചി മാറും.
കേരളത്തില്‍ ഫാമുകള്‍, കടകള്‍, അനുബന്ധ തൊഴിലാളികള്‍ ഉള്‍പ്പെടെ എട്ടു ലക്ഷത്തോളം പേര്‍ ഈ തൊഴിലുമായി ഉപജീവനം നടത്തുന്നതായി അവര്‍ പറഞ്ഞു. ഒരു കോടി കിലോഗ്രാം കോഴിയുടെ വ്യാപാരമാണ് കേരളത്തില്‍ ഒരാഴ്ച നടക്കുന്നത്.