അരി കൊഴുക്കട്ട
എല്ലാവരുടെയും പ്രിയ ഭക്ഷണമാണ് അരിക്കൊഴുക്കട്ട. ഒരിക്കല്‍ എങ്കിലും ഇത് കഴിക്കാത്ത മലയാളികള്‍ കുറവായിരിക്കും. പഞ്ചസാര ചേര്‍ത്തും ശര്‍ക്കര ചേര്‍ത്തും രണ്ടു രുചികളിലാണ് മുഖ്യമായും കൊഴുക്കട്ട ഉണ്ടാക്കുന്നത്. ഇത്തവണ നമുക്കൊന്ന് ശര്‍ക്കരയില്‍ പ്രയോഗം നടത്തിനോക്കാം.എല്ലാവരുടെയും പ്രിയ ഭക്ഷണമാണ് അരിക്കൊഴുക്കട്ട. ഒരിക്കല്‍ എങ്കിലും ഇത് കഴിക്കാത്ത മലയാളികള്‍ കുറവായിരിക്കും. പഞ്ചസാര ചേര്‍ത്തും ശര്‍ക്കര ചേര്‍ത്തും രണ്ടു രുചികളിലാണ് മുഖ്യമായും കൊഴുക്കട്ട ഉണ്ടാക്കുന്നത്. ഇത്തവണ നമുക്കൊന്ന് ശര്‍ക്കരയില്‍ പ്രയോഗം നടത്തിനോക്കാം.
ആവശ്യമായ സാധങ്ങള്‍:
അരിപ്പൊടി – 2 കപ്പ് (വറുത്ത അരിപ്പൊടി)എണ്ണ – 2 ടീസ്പൂണ്‍തേങ്ങ – 3 കപ്പ് ഏലക്ക – ടീസ്പൂണ്‍ (പൊടിച്ചത്)ശര്‍ക്കര – ആവശ്യത്തിനു (പാനി കാച്ചിയത്)വെള്ളം – ആവശ്യത്തിനു (തിളപ്പിച്ചത്)ഉപ്പ് – ആവശ്യത്തിനു.
തയ്യാറാക്കുന്ന വിധം:
• വറുത്ത അരിപ്പൊടി ഒരു നുള്ള് ഉപ്പും എണ്ണയും ചേര്‍ത്ത് ഇളക്കുക. • മാവിലേക്ക് ആവശ്യത്തിനു തിളപ്പിച്ച വെള്ളം ഒഴിച്ചു ഇളക്കി കൈകൊണ്ടു തൊടാന്‍ പറ്റുന്ന പരുവത്തില്‍ കുഴക്കുക. • കുഴച്ചു വച്ച മാവിനെ ചെറു ഉരുളകളാക്കി മാറ്റുക. തേങ്ങ മിക്സിയില്‍ അരച്ച് രണ്ടാം പാലും ഒന്നാം പാലും മാറ്റുക. • ഇനി തേങ്ങയുടെ രണ്ടാം പാലില്‍ ഒരു നുള്ള് ഉപ്പ് ഇട്ടു തിളപ്പിക്കുക.• തിളച്ചു വരുമ്പോ അതിലേക്കു നേരത്തെ ഉരുട്ടി വച്ച മാവ് ഇട്ടു വേവിക്കുക. • ഒന്ന് തിളച്ചു വരുമ്പോ മധുരത്തിന് ആവശ്യമായ ശര്‍ക്കര പാനിയും ഏലക്ക പൊടിച്ചതും ചേര്‍ക്കുക. • ആ സമയം മാവ് കുഴച്ചതില്‍ നിന്നും അല്പം എടുത്തു വെള്ളത്തില്‍ കലക്കി ഇതിലേക്ക് ഒഴിക്കാം. • ഇത് നന്നായി വെന്തു വരുമ്പോ ഒന്നാം പാല്‍ ചേര്‍ത്ത് അടുപ്പ് ഓഫ് ആക്കാം.