സെന്‍കുമാര്‍ ഒഴിഞ്ഞു ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവിയായി അധികാരമേറ്റു

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വീണ്ടും അധികാരമേറ്റു. ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ വിരിച്ച ഒഴിവിലാണ് ബെഹ്‌റ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അധികാരമേറ്റത്. വൈകുന്നേരം 4.30നു പോലീസ് ആസ്ഥാനത്ത് എത്തിയ ബെഹ്‌റയെ ഉന്നത ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. അതിനുശേഷം അദ്ദേഹം സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ഓഫീസില്‍ എത്തി രേഖകളില്‍ ഒപ്പുവച്ച് അധികാരമേറ്റു.വിവിധ മേഖല മേധാവികള്‍, വിവിധ സേനാവിഭാഗം തലവന്‍മാര്‍ കേരള കേഡറിലെ നിരവധി ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം സെന്‍കുമാറിന്റെ പടിയിറക്കത്തിനും ബെഹ്‌റയുടെ സ്ഥാനാരോഹണത്തിനും സാക്ഷിയാവാനായി പോലീസ് ആസ്ഥാനത്തെത്തിയിരുന്നു.

ഇതിന് ശേഷം പോലീസ് ആസ്ഥാനത്തെത്തിയ ഡി.ജി.പി. ലോക്‌നാഥ് ബെഹ്ധീരസ്മൃതി ഭൂമിയില്‍ പുഷ്പചക്രം സമര്‍പ്പിക്കുകയും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയും ചെയ്തു. സര്‍വീസിലെ സീനിയറായ ജേക്കബ് തോമസിനെ മറികടന്നാണു ബെഹ്‌റ പോലീസ് മേധാവിയാകുന്നത്.

2016 മേയ് 31നു ടി.പി. സെന്‍കുമാറിനെ പുറത്താക്കി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്തു സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിയായി അദ്ദേഹത്തെ നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു തുര്‍ന്ന് മേയ് ആറിനു സെന്‍കുമാര്‍ പോലീസ് മേധാവി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.