കരളലിയിപ്പിക്കും ഈ കാഴ്ച്ച; മൃഗങ്ങളോടുള്ള ക്രൂരത, മനുഷ്യനു വിനോദം

മൃഗങ്ങള്‍ക്കെതിര ക്രൂരത കാണിക്കുന്നതില്‍ ഒട്ടും പിന്നിലല്ല ഇന്ത്യക്കാര്‍. ഒരു തെരുവു നായയെ പോലും നമ്മള്‍ വെറുതെ വിടാറുമില്ല. അത് നമ്മുടെ കാഴ്ച്ചപ്പാടിന്റെ പ്രത്യേകത ആണെന്നു തന്നെ പറയേണ്ടി വരും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ പ്രതിഫലിപ്പിക്കുന്നതും അത്തരം ഒരു ക്രൂരത തന്നെ. ഒരു പിടിയാനയെക്കൊണ്ട് അതിന് താങ്ങാവുന്നതിലും വലിയ കനത്തിലുള്ള പടുമരം വലിപ്പിക്കുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്.

മന്‍ദീപ് എം. ഗോഗോയ് എന്നയാളാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആസാമിലെ ഉള്‍പ്രദേശത്താണ് ഈ ക്രൂരത അരങ്ങേറുന്നത്. ”പാഞ്ചാലിയില്‍ നിന്ന് ദിഗോബോയിലേയ്ക്കുള്ള യാത്രമധ്യേ ഒരു കുട്ടിയുള്ള പിടിയാനയെക്കൊണ്ട് തടി വലിപ്പിക്കുന്നത് കണ്ട് തനിക്ക് സങ്കടം തോന്നിയെന്നും, ആനയുടേയും കുട്ടിയുടേയും വേദന താന്‍ നേരില്‍ കണ്ടുവെന്നും ഇത്രയും സാങ്കേതിക വിദ്യ വളര്‍ന്നിട്ടും നമ്മള്‍ മൃഗങ്ങളോട് ഇങ്ങനെയാണ് പെരുമാറുന്നതെന്നും” മന്‍ദീപ് തന്റെ പോസ്റ്റില്‍ കുറിക്കുന്നു.

വീഡിയോ കാണാം