ലോകത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇറാനില്‍ രേഖപ്പെടുത്തി

ലോകത്ത് തന്നെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനിലകളില്‍ ഒന്നാണ് ഇറാനിലെ ആഹ്വാസിലെ താപനില. 53.7 ഡിഗ്രി സെല്‍ഷ്യസായിട്ടാണ് താപനില ഉയര്‍ന്നതെന്ന് ഇറ്റീനെ കാപിക്കിയന്‍ എന്ന ശാസ്ത്രജ്ഞനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ജൂണില്‍ ഏഷ്യയില്‍ തന്നെ രേഖപ്പെടുത്തിയ ഏറ്റനും ഉയര്‍ന്ന താപനിലയാണ് ഇത്. 128.7 ഡിഗ്രിയാണ് ഫാരന്‍ഹീറ്റ് സ്‌കെയില്‍ ഇത്. നേരത്തെ ഇറാനില്‍ രേഖപ്പെടുത്തിയിരുന്ന ഏറ്റവും ഉയര്‍ന്ന താപനില 53 ഡിഗ്രി സെല്‍ഷ്യസായിരുന്നു. നിയന്ത്രിക്കാനാകാത്ത നിലയില്‍ ഭൂമിയില്‍ താപനില വര്‍ധിക്കുകയാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര മാധ്യമങ്ങളും താപനില 53.7 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടുത്തെ താപ സൂചിക 142.1 ഡിഗ്രി സെല്‍ഷ്യസാണ്. രാത്രികാലങ്ങളില്‍ അനുഭവപ്പെടുന്ന താപനിലയിലെ ആഗോള റെക്കോഡ് ഒമാന്‍ നഗരമായ ഖസാബില്‍ രേഖപ്പെടുത്തിയത് രണ്ട് ആഴ്ച്ചയ്ക്ക് മുമ്പാണ്. ഇവിയെ പുലര്‍ച്ചെ അനുഭവപ്പെട്ടത് 44 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു.

ഇന്നേ വരെ ലോകത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 56.6 ഡിഗ്രി സെല്‍ഷ്യസാണ്. 1913ല്‍ കാലിഫോര്‍ണിയയിലെ ഡെത്ത് വാലിയിലാണ് ഇത് അനുഭപ്പെട്ടത്. പിന്നീട് 2013ല്‍ ഡെത്ത് വാലിയിലും 2016ല്‍ കുവൈത്തിലെ മിതിബാഹ്യലും 54 ഡിഗ്രി സെല്‍ഷ്യെല്‍സ് അനുഭവപ്പെട്ടതായി വെതര്‍ അണ്ടര്‍ഗ്രൌഡ് എന്ന കമ്പനിയിലെ ശാസ്ത്രജ്ഞനായ ക്രിസ്റ്റഫര്‍ ബര്‍ട്ട് രേഖപ്പെടുത്തിയിരുന്നു. നാസ, നാഷണല്‍ ഓഷ്യാനിക്ക് ആന്റ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌റ്റ്രേഷന്‍ എന്നിവ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയ വര്‍ഷമായി 2016നെ രേഖപ്പെടുത്തിയിട്ടുണ്ട്.