മസാച്യുസെറ്റ്സിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതാ ജഡ്ജി സബിത സിംഗ്
മാസ്സചുസെറ്റ്ഡ്: സ്റ്റേറ്റ് അപ്പീല്‍ കോര്‍ട്ടിലെ ആദ്യ ഇന്ത്യന്‍ അമേരിക്കാ വനിത ജഡ്ജിയായി ജഡ്ജ് സബിത സിങ്ങിനെ നിയമിച്ചു.മാസ്സചുസെറ്റ്ഡ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി സേവനം അനുഷ്ടിക്കുന്ന സബിത 2005- 2006 ല്‍ സൗത്ത് ഏഷ്യന്‍ ബാര്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റായിരുന്നു.ഗവര്‍ണര്‍ ചാര്‍ലി ബേക്കറിന്റെ നിയമനം ജൂണ്‍ 21 നാണ് കൗണ്‍സില്‍ അംഗീകരിച്ചത്.
സുപ്പീരിയര്‍ കോര്‍ട്ട് ട്രയല്‍ ക്ലാര്‍ക്കായി സേവനം ആരംഭിച്ച സബിത മിഡില്‍സെക്‌സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റേര്‍ണി ഓഫീസ് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റേര്‍ണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി, പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് നിയമ ബിരുദം പൂര്‍ത്തീകരിച്ചത്.
ബീഹാറില്‍ ജനിച്ച സബിത മാതാപിതാക്കളോടൊപ്പമാണ് പെന്‍സില്‍വാനിയായില്‍ എത്തിയത്. ഇപ്പോള്‍ ലിങ്കണില്‍ കുടുംബ സമ്മേതം താമസിക്കുന്നു.