വരന്‍ കതിര്‍മണ്ഡപത്തിലെത്തിയത് മദ്യപിച്ച് പാമ്പായി; വിവാഹം വേണ്ടെന്നു വെച്ച് വധു ഇറങ്ങിപ്പോയി

വിവാഹ ചടങ്ങ് ആരംഭിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കല്ല്യാണത്തില്‍ നിന്ന് വധു പിന്മാറി. കതിര്‍മണ്ഡപത്തിനടുത്തു മദ്യപിച്ച് പാമ്പിനെ പോലെ നൃത്തം ചെയ്യുന്ന വരനെ വേണ്ടന്നു പറഞ്ഞാണ് പന്തലില്‍ നിന്ന് വധു ഇറങ്ങിപ്പോയത്. 23 വയസ്സുകാരിയായ പ്രിയങ്ക ത്രിപതിയും അനുഭവ് മിശ്രയുമായുള്ള വിവാഹമാണ് വരന്‍ പാമ്പിനെപ്പോലെ നൃത്തം ചെയ്തതിനെ തുടര്‍ന്ന് വധു വേണ്ടെന്ന് വെച്ചത്.

മദ്യപിച്ച് പാമ്പിനെ പോലെ നൃത്തം ചെയ്താണ് വരന്‍ പന്തലിലെത്തിയതെന്നും വരനെ കണ്ടപ്പോള്‍ തന്നെ വധു അസ്വസ്ഥയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വരന്റെ വീട്ടുകാര്‍ കാര്യങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടിയെ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി നിലപാടില്‍ നിന്ന് കടുകിട വ്യതിചലിക്കാന്‍ തയ്യാറായില്ല.

സ്ഥലത്ത് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസും എത്തിയിരുന്നു.ഇരുവീട്ടുകാര്‍ക്കും തമ്മില്‍ പരസ്പരം അറിയാവുന്നവരാണ്. കല്യാണ നിശ്ചയത്തിന് ശേഷം വിവാഹം കാത്ത് നില്‍ക്കുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് സംഭവം. തുടര്‍ന്ന് അടുത്ത ദിവസം തന്നെ മറ്റൊരു യുവാവുമായി വധുവിന്റെ വിവാഹം വീട്ടുകാര്‍ നടത്തി.