മൂന്നാര്‍ സര്‍വ്വകക്ഷിയോഗം: ”ദാറ്റ് ഈസ് ദ ബേസിക് ക്വസ്റ്റ്യന്‍” എന്ന് കാനം രാജേന്ദ്രന്‍
മൂന്നാര്‍ വിഷയത്തില്‍ നടത്തുന്ന സര്‍വകക്ഷി യോഗത്തിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് എന്തിനാണ് യോഗമെന്നും അദ്ദേഹം ചോദിച്ചു. യോഗം ചേരുന്നതില്‍ തെറ്റില്ല, പക്ഷേ നിയമമാണ് നടപ്പാക്കേണ്ടത്. ഹൈക്കോടതിയുടെ പരിഗണനയിലുളള വിഷയത്തില്‍ എന്തിനാണ് യോഗമെന്നും ദാറ്റ് ഈസ് ദ ബേസിക് ക്വസ്റ്റ്യനെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം നടക്കുന്നതിനിടെയാണ് കാനത്തിന്റെ പ്രതികരണം. യോഗത്തില്‍ നിന്നും റവന്യുമന്ത്രിയും സി.പി.ഐ. നേതാക്കളും വിട്ടുനില്‍ക്കുകയാണ്. റവന്യുമന്ത്രി ചന്ദ്രശേഖരനും കാനം രാജേന്ദ്രനും കോട്ടയത്ത് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നാലെയാണ് കാനത്തിന്റെ മറുപടി. റവന്യുവകുപ്പിനെക്കുറിച്ച് വ്യാപക പരാതിയാണെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ആമുഖമായി പറഞ്ഞിരുന്നു.