” ഡബിള്‍ റോളില്‍ കളി വേണ്ടെന്ന് ” അമ്മയോട് എംസി ജോസഫൈന്‍, വനിതാ സംഘടനയുടെ പരാതിയില്‍ നടപടി എടുക്കും
പോലീസ് അന്വേഷണം നടന്‍ ദിലീപിന് അനുകൂലമാക്കാന്‍ മലയാള താര സംഘടനയായ അമ്മ ശ്രമിക്കുന്നത് അപലപനീയമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണം. പെണ്‍ക്കൂട്ടായ്മ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നല്‍കിയ പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.
ഇന്നസെന്റിന്റെയും മുകേഷിന്റെയും സംസാരരീതി തെറ്റ്. ജനപ്രതിനിധികള്‍ സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണം. നടിക്കെതിരായ മോശം പരാമര്‍ശങ്ങളുടെ പേരില്‍ ലഭിച്ചിരിക്കുന്ന പരാതിയില്‍ നടപടിയെടുക്കും. രൂക്ഷ വിമര്‍ശനമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ഉന്നയിച്ചത്.