ജൂണ്‍ 11 ന് പണിമുടക്കും ; തീരുമാനമില്ലെങ്കില്‍ ആശുപത്രികള്‍ സ്തംഭിപ്പിച്ച് സമരമെന്ന് യുഎന്‍എ

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള നഴ്‌സുമാരുടെ അനിശ്ചിതകാല സമരം ശക്തമാക്കി മുന്നോട്ടു പോകുകയാണെന്ന് യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്‍. ജൂണ്‍ 11 ന് പണിമുടക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. അന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.

സ്വകാര്യ ആശുപത്രികളിലെ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രമേ അന്ന് ജോലിക്കെത്തുകയുള്ളൂവെന്നും 20 ന് ശേഷവും വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ ആശുപത്രികള്‍ സ്തംഭിപ്പിച്ച് സമരം നടത്തുമെന്നും യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

നേരത്തെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണമെന്നും വേതനം 50 ശതമാനം വര്‍ധിപ്പിക്കണമെന്നും നഴ്‌സുമാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ അടിസ്ഥാന ശമ്പളം 50 ശതമാനം കൂട്ടാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍.