സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമല്ല, മദ്യലോബിക്ക് ഒപ്പം- ഉമ്മന്‍ ചാണ്ടി

സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമല്ല, മദ്യലോബിക്ക് ഒപ്പമാണെന്ന് ഉമ്മന്‍ചാണ്ടി. ജനഹിതത്തിനെതിരെയുള്ള നീക്കം ജനാധിപത്യത്തെ ചവിട്ടി അരയ്ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.പനി വന്ന് 250 ല്‍ അധികം പേര്‍ മരിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ രംഗത്ത് ശുഷ്‌കാന്തി ഇല്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് പുതിയ മദ്യനയം ഇന്ന് നിലവില്‍ വരുന്നതോടെ ബാറ്# ലൈസന്‍സുകള്‍ സര്‍ക്കാര്‍ അനുവധിച്ചിരുന്നു. ത്രീസ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ളവയ്ക്ക് ബാര്‍ ലൈസന്‍സ് നല്‍കാനാണ് സര്‍ക്കാരിന്റെ പുതിയ മദ്യനയപ്രകാരമമുള്ള തീരുമാനം.