ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാസമിതി(CAPSS) 2017-2018 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈറ്റ് സിറ്റി: മധ്യ തിരുവിതാംകൂറിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന മാവേലിക്കരയുടെ തിലകക്കുറിയായ ചെട്ടികുളങ്ങര അമ്മയുടെ നാമധേയ തിലുള്ള കുവൈറ്റിലെ സംഘടനയായ ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി(CAPSS) 2017-2018 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സുരേഷ് ബാബു (പ്രസിഡന്റ്), കിഷോര്‍ രവീന്ദ്രന്‍ പിളള(വൈ: പ്രസിഡന്റ്), ആനന്ദ് ഉദയന്‍ (ജനറല്‍ സെക്രട്ടറി), ഉണ്ണികൃഷ്ണന്റ (ജോയിന്റ് സെക്രട്ടറി),രാജേഷ് രാധാകൃഷ്ണന്‍ (ട്രഷറര്‍), ഹരീഷ് കാരാഴ്മ (ജോയിന്റ് ട്രഷറര്‍), കൂടാതെ 30 അംഗ എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. ഉപേദശക സമിതി അംഗങ്ങള്‍ ആയി ശ്രീ രാജീവ് നടുവിലേമുറി, ശ്രീ ബിനോയ് ചന്ദ്രന്‍, ശ്രീ സന്തോഷ് T നായര്‍, ശ്രീ സനല്‍ K പിളള, ശ്രീ സുനില്‍ ജനാര്‍ദ്ദനന്‍,ശ്രീ രജി കുമാര്‍, ശ്രീ അനൂപ് കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.
ഓണാട്ടുകരയുടെ ഗ്രാമദേവതയായ ചെട്ടികുളങ്ങര അമ്മയുടെ നാമവും ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ടാനങ്ങളും കുവൈറ്റിലെ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഭംഗിയായി നടപ്പിലാക്കുവാനും അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടം(ചുവടും,പാട്ടും) കുവൈറ്റിലുള്ള പുതുതലമുറക്കും, പഠിക്കുവാന്‍ താല്പര്യമുള്ളവരിലേക്കും പകര്‍ന്നു കൊടുക്കുക, എല്ലാ മാസവും ഭരണി നാളിനോട് അനുബന്ധിച്ചു ഭജനയും ലളിത സഹസ്രനാമവും വീടുകള്‍ കേന്ദ്രീകരിച്ചു നടത്തുവാനും തീരുമാനിച്ചു.
സാമ്പത്തികമായി പിന്നോക്കവും പഠനത്തില്‍ മുന്നോക്കവും നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തികസഹായം, സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്കു ചികിത്സ സഹായം, കൂടാതെ പല തരത്തില്‍ കഷ്ടത അനുഭവിക്കുന്ന ഓണാട്ടുകരയിലെയും കുവൈറ്റിലെയും നമ്മുടെ സഹോദരങ്ങള്‍ക്ക് എന്നും ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കുക,ഓണാട്ടുകര നിവാസികളുടെ ഉന്നമനം തുടങ്ങിയവ ആണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സംഘടനയുടെ അംഗത്വത്തിനായി താഴെ കാണുന്ന നമ്പറില്‍ സമീപിക്കുക: 55337768, 96626253, 97245728