ലൈംഗികത അതിര്‍വരമ്പുകള്‍ ഭേദിക്കുമ്പോള്‍ ; മലയാളി ചെയ്തത് ഇങ്ങനെ, പ്രതിരോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു

കെ.എസ്.ഈര്‍.ടി.സി. ബസില്‍ ഇരുന്ന് പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്യുന്ന ആളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം നടന്നിരിക്കുന്നത് ഉത്തരേന്ത്യയില്‍ ഒന്നുമല്ലെന്നോര്‍ക്കണം. കേരളത്തില്‍ ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി. ബസ്റ്റാന്‍ഡിലാണ്.

നിര്‍ത്തിയിട്ടിരിക്കുന്ന ബസിലാണ് യാതൊരു ഭാവവ്യത്യസവുമില്ലാതെ ഒരാള്‍ ഇത്തരത്തില്‍ സ്ത്രീയെ നോക്കി ലൈംഗിക വൈകൃതം പുറത്തു കാണിക്കുന്നത്. പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്ന പെണ്‍കുട്ടി തന്നെയാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. തൊട്ടു മുന്നിലെ സീറ്റില്‍ ഒരു സ്ത്രീ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ സത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട്. സ്‌കൂള്‍ കുട്ടികളടക്കം നിരവധി സത്രീകളാണ് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പുറത്തിറങ്ങുന്നത്. അവരിലാര്‍ക്കും നാളെ ഇതു പോലെ അനുഭവം ഉണ്ടാകരുത്. എന്നാല്‍ ഇത്തരത്തില്‍ ലൈംഗിക വൈകൃതം വെളിവാക്കിയ ഒരാളെ നിയമത്തിനു മുന്നിലെത്തിച്ച് താക്കീത് ചെയ്യേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്.

അതുകൊണ്ട് തന്നെയാണ് ദൃശ്യങ്ങള്‍ ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ട് വഴി ഷെയര്‍ ചെയ്യാന്‍ മടിക്കുന്ന ദൃശ്യങ്ങളായിട്ടും മലയാളി വിഷന്‍ ഒഫീഷ്യല്‍ എഫ്.ബി. പേജില്‍ തന്നെ ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. ഇത് മറ്റു പുരുഷന്‍മാര്‍ക്ക് താക്കീതാകുന്നതോടൊപ്പം നാളെ സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഇത്തരം ദുരവസ്ഥകളില്‍ നിന്ന് മോചനം കൂടി സാധ്യമാക്കണം. ഇതിനായി നിയമ സംവിധാനങ്ങള്‍ കൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

 

പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ ഈ വീഡിയോ ദയവുചെയ്ത് കാണരുത്‌

 

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക