കത്തില്‍ വിശദീകരണവുമായി ഗണേഷ്‌കുമാര്‍; ആ കത്ത് നേരത്തേ എഴുതിയതെന്നും എംഎല്‍എ

താര സംഘടനയായ അമ്മയ്ക്ക് എഴുതിയ കത്ത് നേരത്തെയുളളതാണെന്ന് ഗണേഷ്‌കുമാര്‍. കൊച്ചിയിലെ അമ്മയുടെ ജനറല്‍ ബോഡി യോഗം ചേരുന്നതിന് മുന്‍പാണ് കത്ത് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ യോഗത്തിലെ കാര്യങ്ങളും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കത്തിലെഴുതിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ വിശദീകരിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ അമ്മ ഒറ്റക്കെട്ടാണെന്നായിരുന്നു ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.