കാപോ റോമായുടെ ഏകദിന തീര്‍ത്ഥാടനവും വിനോദയാത്രയും

റോം: മലയാളികളുടെ സംഘടനയായ കാപോ റോമായുടെ നേതൃത്വത്തതില്‍ ഏകദിന തീര്‍ത്ഥാടനവും വിനോദയാത്രയും സംഘടിപ്പിച്ചു. ഇറ്റലയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ സാന്‍ന്താ റീത്താ വിശുദ്ധയുടെ കബറിടവും, റോമിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ മര്‍മോറെ വെള്ളച്ചാട്ടവും (cascate delle marmore) സംഘം സന്ദര്‍ശിച്ചു.

മലയാളികളുടെ കൂട്ടായ്മയുടെ ഒത്തുചേരലില്‍ സന്തോഷം കണ്ടെത്തുവാനും, വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി സംഘടിപ്പിച്ച യാത്ര വിജയമാക്കിയ എല്ലാവര്‍ക്കും കാപ്പോ റോമയ്ക്ക് പ്രസിഡന്റ് ജോര്‍ജ് റഫായി നന്ദി അറിയിച്ചു.