ജുനൈദിന്റെ സഹോദരന്‍ കേരളത്തിലെത്തി ലീഗ് നേതാക്കളെ കണ്ടു; കൂടിക്കാഴ്ച്ച പാണക്കാട്ട് തറവാട്ടില്‍

ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലേക്ക് ട്രെയിനില്‍  മടങ്ങവേ ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് ജനക്കൂട്ടം കുത്തിക്കൊലപ്പെടുത്തിയ പതിനാറുകാരന്‍ ഹാഫിദ് ജുനൈദിന്റെ സഹോദരന്‍ കേരളത്തിലെത്തി. സഹോദരന്‍ മുഹമ്മദ് ഹാഷിം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും സന്ദര്‍ശിച്ചു.

ഇന്ന് ന്യൂനപക്ഷദളിത് പീഡനത്തിനെതിരെ നടക്കുന്ന മുസ്ലിം ലീഗ് റാലിയില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് മുഹമ്മദ് ഹാഷിം കേരളത്തിലെത്തിയത്.ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് പതിനാറുകാരനായ ജുനൈദിനെ ട്രെയിനില്‍ വെച്ച് കുത്തിക്കൊല്ലുകയായിരുന്നു.

പെരുന്നാളിന് മുമ്പായി ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ട്രെയിനില്‍ വെച്ച് സഹയാത്രികരുടെ വിദ്വേഷത്തിന് ജുനൈദ് ഇരയായത്. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനെയും ഹാഷിം, ഷാക്കിര്‍ എന്നിവരെയും ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.