വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്ന് മുകേഷ്; എംഎല്‍എ തിരിച്ചറിവിലെത്താന്‍ നാലുദിനം

താര സംഘടനയായ അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് നടന്‍ മുകേഷ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊളളുന്നതായും അദ്ദേഹം പറഞ്ഞു.നല്ലൊരു നേതാവായി മാറുന്നതിനാണ് വിമര്‍ശനങ്ങളെന്ന് മനസിലാക്കുന്നു. രാഷ്ട്രീയത്തില്‍ തുടക്കക്കാരനാണ്.തെറ്റുകള്‍ സ്വഭാവികമെന്ന് അദ്ദേഹം തന്റെ വിശദീകരണത്തില്‍ വ്യക്തമാക്കി.

അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ചാണ് മുകേഷ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

പിന്നീട് പൊതു പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ എടുക്കുന്ന സമീപനത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും പലകോണില്‍ നിന്നും ഉയര്‍ന്നിരുന്നു. അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.