തന്റെ നിര്‍ദ്ദേശപ്രകാരമല്ല സെന്‍കുമാറിനെ മാറ്റിയതെന്ന്‍ പി ജയരാജന്‍ ; പ്രതികാര ബുദ്ധി എന്ന തൊപ്പി ചേരുന്നത് സെന്‍കമാറിന് തന്നെ
മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. തന്റെ നിര്‍ദേശപ്രകാരമല്ല സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത്. പ്രതികാര ബുദ്ധിയെന്ന തൊപ്പി ചേരുക സെന്‍കുമാറിനാണ്. തനിക്ക് സെന്‍കുമാറിനോട് ശത്രുതയോ വൈരാഗ്യമോ ഇല്ലന്നും യു.ഡി.എഫ്. കാലത്തെ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്തയാളാണ് സെന്‍കുമാറെന്നും ജയരാജന്‍ പറഞ്ഞു.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തന്നെ ഡി.ജി.പി. അധികാര സ്ഥാനത്തുനിന്ന് മാറ്റിയത് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞിട്ടാകാമെന്നും ടി.പി. സെന്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. സി.പി.എമ്മിലെ ചെറിയൊരു വിഭാഗത്തിനു മാത്രമേ തന്നോട് പകയുള്ളൂ. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പകയാകാം ഇതിനു കാരണം എന്നും ഏറെ വിവാദമായ സര്‍ക്കാര്‍ നടപടിയെ കുറിച്ച് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.