പുലിമുരുകന്‍റെ ലാഭം ദിലീപ് കളയുമോ എന്ന ഭയം ? രാമലീലയുടെ റിലീസ് മാറ്റിവെച്ച് ടോമിച്ചന്‍ മുളകുപാടം

മലയാളത്തിലെ എക്കാലത്തെയും ഏറ്റവും ചിലവ് കൂടിയതും അതുപോലെ ഏറ്റവും കളക്ഷന്‍ നേടിയതുമായ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍. മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രം നിര്‍മ്മാതാവിന് വമ്പന്‍ ലാഭമാണ് നേടിക്കൊടുത്തത്. പുലിമുരുകനു ശേഷം മുളകുപാടം ഫിലിംസിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ദിലീപ് നായകനാകുന്ന രാമാലീല എന്ന ചിത്രം. എന്നാല്‍ വരുന്ന വെള്ളിയാഴ്ച റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാര്‍ട്ടിനാണ്. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. മുകേഷ്,സിദ്ദിഖ്, വിജയരാഘവന്‍,കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് പ്രധാനവേഷത്തില്‍.അതേസമയം പുതിയ റിലീസ് തിയ്യതിയോ റിലീസ് മാറ്റിവെക്കാനുള്ള കാരണമോ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ കാരണം ചിത്രം റിലീസ് ചെയ്താല്‍ പ്രേക്ഷകര്‍ എങ്ങനെ അത് ഉള്‍ക്കൊള്ളും എന്ന ഭയമാണു റിലീസ് മാറ്റി വെയ്ക്കാന്‍ കാരണമെന്നത് വ്യക്തമാണ്.