പെണ്‍കുട്ടികള്‍ എല്ലാം ന്യൂ ജെന്‍ ആയ കാര്യം പാവം സുഗതകുമാരി അറിഞ്ഞില്ല ; ഉപദേശിക്കാന്‍ പോയപ്പോള്‍ കിട്ടിയ മറുപടി കേട്ട് ജീവിതം തന്നെ പാഴായി
തിരുവനന്തപുരം : പ്രശസ്ത എഴുത്തുക്കാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരിക്കാണ് പുതിയ തലമുറയുടെ തന്റേടത്തിന് ഇരയാകേണ്ടി വന്നത്. വഴിതെറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി കൗണ്‍സിലിങ് നടത്തി തന്റെ ജീവിതം പാഴായിക്കൊണ്ടിരിക്കുകയാണെന്നും തോന്നിയതുപോലെ ജീവിക്കുന്നതാണ് സ്ത്രീ സ്വാതന്ത്ര്യമെന്ന് വിചാരിക്കുന്ന ഒരുതലമുറ വളര്‍ന്ന് വരികയാണെന്നും സുഗതകുമാരി പറഞ്ഞു. ‘അമ്മ അറിയാന്‍’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യും എന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്, സുഗത കുമാരി പറയുന്നു. ‘പതിനഞ്ച് കുട്ടികളെങ്കിലും ഇങ്ങനെ എന്നോട് പറഞ്ഞിട്ടുണ്ട്.
ഒരു ബാങ്ക് ഓഫീസര്‍ ഒരു ദിവസം എന്റടുത്തു വന്നു സങ്കടത്തോടെ പറഞ്ഞു. കോളേജില്‍ പഠിക്കുന്ന മകള്‍ എന്നും വൈകിയേ വീട്ടിലെത്തുകയുള്ളൂ. ശാസിച്ചിട്ടും രക്ഷയില്ല. ഒരു ദിവസം രാത്രി അവള്‍ വന്നതേയില്ല. പത്ത് ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ വീട്ടില്‍ വന്നുകയറി. മുഷിഞ്ഞുനാറിയ നിലയിലായിരുന്നു. അവള്‍ നേരെ ബാത്ത് റൂമിലേക്ക് പോയി. കുളിച്ച് പുതിയ വസ്ത്രമണിഞ്ഞു വന്നു. മാതാപിതാക്കള്‍ ശിലപോലെ നിന്നുപോയി.” സുഖലോലുപതയില്‍പ്പെട്ട് അതിനൊപ്പമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ നീങ്ങുന്നതെന്നും സുഗതകുമാരി കൂട്ടിച്ചേര്‍ത്തു. അതേസമയം സ്മാര്‍ട്ട് ഫോണിലൂടെ ആര്‍ക്കും വീട്ടിലേക്ക് കടന്നുവരാവുന്ന രീതിയായെന്ന് മുഖ്യപ്രഭാഷണം നടത്തിയ എ.ഡി.ജി.പി ബി. സന്ധ്യ പറഞ്ഞു. അനാവശ്യ സ്വാതന്ത്ര്യം അരാജകത്വ സ്വാതന്ത്ര്യമാണ്. സ്ത്രീകള്‍ക്ക് സ്വയം സുരക്ഷയൊരുക്കുന്നതിന് ആത്മവിശ്വാസം പകരുന്നതിനുള്ള സിലബസിന് പൊലീസ് രൂപം നല്‍കിയിട്ടുണ്ടെന്നും സന്ധ്യ പറഞ്ഞു.