ടെക്സസില്‍ വെടിവെയ്പ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അറസ്റ്റില്‍

ലീഗ്‌സിറ്റി (ടെക്സസ്): ടെക്‌സസ്സിലെ ലീഗ്‌സിറ്റിയില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും, മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ SYANTAN GHOSE (41) നെ ന്യൂ മെക്‌സിക്കോയില്‍ നിന്നും ജൂണ്‍ 29 ന് പിടികൂടിയതായി ലീഗ്‌സിറ്റി പോലീസ് അറിയിച്ചു.

ഗൂസിന്റെ മുന്‍ ഭാര്യയും ഭര്‍ത്താവ്, ഹാരിസും താമസിക്കുന്ന വീട്ടില്‍ ക്ഷണിക്കപ്പെടാതെ എത്തിയതാണ് സംഭവത്തിന് തുടക്കം. ജൂണ്‍ 28 നായിരുന്നു സംഭവം ഹാരിസും ഏഒഛടഋ ഉം തര്‍ക്കം ഉണ്ടാകുകയും ഗൂസ് കയ്യില്‍ കരുതിയിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് ഹാരിസിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയേറ്റ ഹാരിസ് സംഭവത്തുതന്നെ മരിച്ചു വീണു.രാത്രി ഒമ്പത് മണിയോടെ സ്ഥലത്തെത്തിയ അമാന്‍ണ്ടാ ഹാരിസിന് നേരെ രണ്ട് തവണ ഗൂസ് നിറയൊഴിച്ചു.

തലക്കുനേരെ തോക്ക് ചൂണ്ടി വെടിയുതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും, പൊട്ടിയില്ല എന്ന് അമാന്‍ണ്ട പറഞ്ഞു. 2008 ലാണ് അമാന്‍ണ്ടയും ഗൂസും തമ്മില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. തുടര്‍ന്ന് അമാന്‍ണ്ട ഹാരിസിനൊപ്പം താമസിച്ചുവരികയായിരുന്നു.സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ ന്യൂമെക്‌സിക്കൊ ബോര്‍ഡില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. 150000 ഡോളറിന്റെ ജാമ്യം അനുവദിച്ചതായി ജസ്റ്റിസ് ഓഫ് പീസ് കാതലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.