നടിയുടെ പേര് പരസ്യമായി പറഞ്ഞു ; അജു വര്‍ഗ്ഗീസിനെതിരെ പോലീസ് കേസ്
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമയില്‍ വിവാദങ്ങളുടെ കുത്തൊഴുക്ക്. അമ്മ യോഗത്തില്‍ ഉണ്ടായ ചേരിതിരവ് പുറത്തും ദൃശ്യമായി തുടങ്ങിയതിനു പിന്നാലെ പ്രസ്താവനകളുടെ പേരില്‍ പല താരങ്ങളും പ്രശ്നങ്ങളില്‍ പോയി ചാടിയിരിക്കുകയാണ് ഇപ്പോള്‍. അത്തരത്തില്‍ നടിയുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചതിന് നടന്‍ അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തു.
എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു അജു നടിയുടെ പേര് പരാമര്‍ശിച്ചത്. ഇത് വിവാദമായതോടെ അജു പോസ്റ്റില്‍ നിന്ന് നടിയുടെ പേര് പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് ഗിരീഷ് ബാബു പരാതി നല്‍കിയത്. ഇത്തരം കേസുകളില്‍ ഇരയുടെ പേര് പുറത്തുവിടാന്‍ പാടില്ല എന്ന് നിയമം നിലവില്‍ ഉണ്ട്.അതാണ് അജുവിന് പാരയായി മാറിയത്.