അമ്മ ക്രിമിനലുകളുടെയും അധോലോകങ്ങളുടെയും സംരക്ഷകര്‍ എന്‍ കെ പ്രേമചന്ദ്രന്‍

താര സംഘടനയായ അമ്മ ക്രിമിനലുകളുടെയും അധോലോകങ്ങളുടെയും സംരക്ഷകരായി മാറിയെന്നു എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. അമ്മ സംഘടന പിരിച്ച് വിടണമെന്നും ആരോപണ വിധേയനായ ആളെ സംരക്ഷിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഇന്നസെന്റിനെതിരെയും എം.എല്‍.എമാരായ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.