മൊഴി എടുക്കുന്നതിന് മുന്‍പ് ടോമിന്‍ തച്ചങ്കരി നാദിര്‍ഷ കൂടിക്കാഴ്ച്ച നടന്നുവെന്ന് സെന്‍കുമാര്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനേയും നാദിര്‍ഷയേയും ആലുവ പോലീസ് ക്ലബില്‍ വെച്ച് മൊഴി എടുക്കുന്നതിന് മുമ്പ് നാദിര്‍ഷയും എ.ഡി.ജി.പി. ടോമിന്‍ ജെ. തച്ചങ്കരിയും കൂടിക്കാഴ്ച നടത്തിയെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചാ പരിപാടിയിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് പോലീസ് ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

തച്ചങ്കരിയുടേയും നാദിര്‍ഷായുടേയും കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷണ തലവനായ ഐ.ജി. ദിനേന്ദ്ര കശ്യപിനെ താന്‍ അറിയിച്ചിരുന്നു. കൂടിക്കാഴ്ചയെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ഐ.ജി. അന്വേഷിച്ചാല്‍ സത്യം പുറത്തു വരുമെന്നാണ് താന്‍ കരുതുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

വീഡിയോ കാണാം