മൊഴികളില്‍ വൈരുദ്ധ്യം; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത. ദിലീപും നാദിര്‍ഷായും പോലീസിന് നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനാലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യത വര്‍ദ്ധിച്ചത്.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നാല് നമ്പറുകളിലേക്ക് സ്ഥിരമായി വിളിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ നമ്പറുകളില്‍ നിന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്ക് ഫോണ്‍ കോളുകള്‍ വരികയും അപ്പുണ്ണി തിരിച്ചു വിളിച്ചതിനും തെളിവുകളുണ്ട്.