പ്രതിസന്ധിഘട്ടത്തില്‍ ഉറ്റകൂട്ടുകാരനെ ഓര്‍ത്ത് നാദിര്‍ഷ
നടന്‍ കലാഭവന്‍ മണി ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നിലുണ്ടാകുമായിരുന്നെന്ന് സംവിധായകന്‍ നാദിര്‍ ഷാ ഫേസബുക്കില്‍ കുറിച്ചു. ഇന്ന് ഒന്നും ഓര്‍ക്കാതെ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കിയെന്നും നാദിര്‍ഷ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം
ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ , എന്റെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയിലുണ്ടായിരുന്നേനെ. Miss u da
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 13 മണിക്കൂറോളം നാദിര്‍ഷയേയും ദിലീപിനേയും നേരത്തേ ചോദ്യം ചെയ്തിരുന്നു. മൊഴിയെടുക്കലിന് തൊട്ടു മുന്‍പ് നാദിര്‍ഷാ എ.ഡി.ജി.പി. തച്ചങ്കരിയുമായി കൂടിക്കാഴ്ച്ച നടത്തിയാതായും ജൂണ്‍ 26 ന് ഉച്ചയ്ക്കു ശേഷം കൊച്ചിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ വൈറ്റിലയ്ക്ക് സമീപത്തെ കേന്ദ്രത്തിലേക്ക് നാദിര്‍ഷയെ വിളിച്ചുവരുത്തി പൊലീസിന്റെ ചോദ്യം ചെയ്യല്‍ മുറകള്‍ വിവരിച്ചു കൊടുത്തതായായിരുന്നു വെളിപ്പെടുത്തല്‍ പുറത്ത് വന്നിരുന്നു.