ഈ കുഞ്ഞിന്റെ പേര് ജിഎസ്ടി ; ആശംസയുമായി മുഖ്യമന്ത്രി

രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നലിവില്‍ വന്നത് അര്‍ദ്ധരാത്രിയില്‍. ജൂലൈ ഒന്നിന് രാജ്യത്ത് ജി.എസ്.ടി. പിറന്ന അതേ സമയത്ത് ജനിച്ച ഒരു കുഞ്ഞിനു പേരിട്ടതും ജിഎസ്ടി എന്ന്. രാജസ്ഥാനില്‍ പുലര്‍ച്ചെ 12.02ന് പിറന്ന കുഞ്ഞിനാണ് അമ്മ ജിഎസ്ടി എന്ന പേരു നല്‍കിയത്.

അതേസമയം അമ്മയ്ക്കും കുഞ്ഞിനും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ ആശംസകള്‍ അര്‍പ്പിച്ചു. ആരോഗ്യവതിയായി ദീര്‍ഘായുസ്സായിരിക്കട്ടെ ജിഎസ്ടി എന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു.

രാജസ്ഥാനിലെ ബേവയിലാണ് ജി.എസ്.ടി. നികുതിയുടെ പിറവിയോടെ കുഞ്ഞും ജനിച്ചത്. 14 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും ശേഷമാണ് ജി.എസ്.ടി. രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്.