നടി ആക്രമിക്കപ്പെട്ട സംഭവം ; കാവ്യയുടെ അമ്മ കുടുങ്ങുമോ ; സുനി പറഞ്ഞ ആ മാഡം ?
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍ പറയുന്ന മാഡം കാവ്യാ മാധവന്റെ അമ്മയെന്നു പോലീസ് വെളിപ്പെടുത്തിയതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.S ഇല്‍ തുടങ്ങുന്ന പേരുള്ള ഒരു മാഡത്തിനെ കുറിച്ച് സുനി പറഞ്ഞിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനെ ശരി വെയ്ക്കുന്ന തരത്തിലാണ് പോലീസ് ഇപ്പോള്‍ നീക്കം നടത്തുന്നത്. ശ്യാമള എന്നാണ് കാവ്യയുടെ അമ്മയുടെ പേര്.അക്രമിച്ച് നടിയുടെ അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ച ശേഷം തൊട്ടടുത്ത ദിവസം തന്നെ വീഡിയോയുടെ ഒരു കോപ്പി മാഡത്തിന് കൈമാറി എന്നാണ് സുനില്‍ കുമാറിന്റെ മൊഴി.
വീഡിയോയുടെ മൂന്നു കോപ്പികളാണ് ആലപ്പുഴയിലെ സുഹൃത്തിന്റെ ലാപ്ടോപ്പ് ഉപയോഗിച്ച് എടുത്തത്. അതില്‍ സുനില്‍കുമാര്‍ സൂക്ഷിച്ചിരുന്നത് പൊലീസിന് ലഭിച്ചു. ആ വീഡിയോ കണ്ടെത്താന്‍ കൂടിയാണ് കാവ്യയുടെ അമ്മയുടെ മേല്‍നോട്ടത്തിലുള്ള ലക്ഷ്യയില്‍ തെളിവെടുപ്പ് നടത്തിയത്. നാദിര്‍ഷ പറഞ്ഞതനുസരിച്ചാണ് വീഡിയോ ശ്യാമളയെ ഏല്‍പ്പിച്ചതെന്ന് സുനില്‍കുമാര്‍ പൊലീസിനോട് പറഞ്ഞത്. ഇന്ന് മൂന്നു മണിക്ക് ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശ്യാമളയോടു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരിന്നു. സുനില്‍കുമാറിന്റെ മൊഴി ആദ്യഘട്ടത്തില്‍ പൊലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാല്‍ മൊഴിക്കൊത്തവിധം തെളിവുകള്‍ ലഭിച്ചതോടെയാണ് സുനിലിന്റെ മൊഴിയെ കൂടുതലായി പൊലീസ് വിശ്വാസത്തിലെടുത്തത്.