ഇനി വൈഫൈ തിരഞ്ഞ് അലയേണ്ട… എവിടെയുണ്ടെന്ന് ഫെയ്‌സ്ബുക്ക് തന്നെ പറഞ്ഞു തരും

നിങ്ങള്‍ സൈബര്‍ ലോകത്ത് അധികസമയം ചെലവഴിക്കുന്നവരാണോ? ഫ്രീ വൈഫൈ തേടി അലഞ്ഞ് നടക്കാറുണ്ടോ ? എങ്കില്‍ ഇനി അലച്ചില്‍ വേണ്ട. കാരണം ഫ്രീ വൈഫൈ എവിടെയുണ്ടെന്ന് ഇനി ഫേസ്ബുക്ക് തന്നെ നിങ്ങള്‍ക്ക് പറഞ്ഞു തരും. ഐ.ഓ.എസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ഈ സംവിധാനം ലഭിക്കും. ‘ഫൈന്‍ഡ് വൈഫൈ’ എന്നാണ് ഈ സംവിധാനത്തിന് ഫേസ്ബുക്ക് പേരിട്ടിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ചില രാജ്യങ്ങളില്‍ ഇത് ആരംഭിച്ചിരുന്നു. യാത്ര ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഇതു എളുപ്പത്തില്‍ ഉപയോഗപ്പെടുത്താനാവും. പക്ഷെ കൂടുതല്‍ ഉപയോഗപ്പെടുക നിങ്ങള്‍ക്ക് ഡാറ്റ സൗകര്യം ഇല്ലാത്തപ്പോഴാണെന്ന് ഫേസ്ബുക്ക് എഞ്ചിനീയറിംഗ് ഡയറക്ടര്‍ അലക്‌സ് ഹിമ്മെല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ഫൈന്‍ഡ് വൈഫൈ’ ഫേസ്ബുക്കില്‍ കാണപ്പെടുക ബര്‍ഗറിന്റെ ഐക്കണിലായിരിക്കും. ഈ സൗകര്യം ലഭ്യമാവണമെങ്കില്‍ ലൊക്കേഷന്‍ സംവിധാനം ഓണ്‍ ചെയ്തിടേണ്ടി വരും.