ആദിത്യനാഥിനെതിരെ പാളയത്തില്‍പട; നയിക്കുന്നത് മന്ത്രി തന്നെ
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തള്ളി മന്ത്രി ഓം പ്രകാശ് രാജ്ബര്‍. ആദിത്യനാഥ് വന്നിട്ടും അഴിമതിയുടെ കാര്യത്തില്‍ ഒരു കുറവും വന്നിട്ടില്ലെന്നും ഇതിനെതിരെ ജൂലൈ നാലിന് ധര്‍ണ സംഘടിപ്പിക്കുമെന്നും മന്ത്രി ഓം പ്രകാശ് രാജ്ബര്‍ പറഞ്ഞു.
യു.പി. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയാണ് ഓം പ്രകാശ് രാജ്ബര്‍. ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെ പരിഹരിക്കാതെ അഴിമതി നടത്തുകയാണെന്നും അഴിമതി തടയാന്‍ നടപടി എടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി തടയുവാന്‍ സാധിക്കുന്നില്ലായെങ്കില്‍ താന്‍ രാജിവെച്ച് പുറത്തു പോവുമെന്നും ഓം പ്രകാശ് രാജ്ബര്‍ പറയുന്നു. യു.പിയില്‍ ഏറെ സ്വാധീനമുള്ള രാജ്ബര്‍ സമുദായത്തില്‍ നിന്നുള്ള പ്രധാന നേതാവാണ് ഓം പ്രകാശ് രാജ്ബര്‍. സുഹല്‍ദേവ് ഭാരത് സമാജ് പാര്‍ട്ടിയെയാണ് ഇദ്ദേഹം പ്രതിനീധികരിക്കുന്നത്. ഈ പാര്‍ട്ടിക്ക് 4 എം.എല്‍.എമാരാണുള്ളത്.