നടിയെ ആക്രമിച്ച കേസ്: ഉന്നത പോലീസുദ്യോഗസ്ഥര്‍ വൈകുന്നേരം കൊച്ചിയില്‍ യോഗം ചേരും, അറസ്റ്റില്‍ തീരുമാനം ഉണ്ടാകും

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വൈകുന്നേരം ഐ.ജി. ദിനേന്ദ്രകശ്യപിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരും. ആലുവ പോലീസ് ക്ലബിലാണ് യോഗം. അറസ്റ്റ് സംബന്ധിച്ച് നീക്കങ്ങള്‍ എങ്ങനെയായിരിക്കണം. നിലവിലെ അന്വേഷണ പുരോഗതി എത്രത്തോളം തുടങ്ങിയ കാര്യങ്ങള്‍ യോഗം വിശകലനം ചെയ്യും.

കഴിഞ്ഞ ദിവസം കാവ്യാ മാധവന്റെ നേതൃത്വത്തിലുള്ള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇന്ന് റിമാന്‍ഡ് കാലാവധി അവസാനിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുര്‍ന്ന് 14 ദിവസത്തേയ്ക്കു കൂടി കോടതി സുനിയുെട റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു. ഇന്നത്തെ പോലീസ് യോഗത്തോടെ കേസില്‍ നടപടി ഉണ്ടാകും എന്ന വിവരമാണ് ലഭ്യമാകുന്നത്.