സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്നു പള്‍സര്‍ സുനി

കസ്റ്റഡി കാലാവധി അവസാനിച്ച സുനിയെ കോടതിയില്‍ ഹാജരാക്കി. സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട് എന്നാണ് പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞത്. ഗൂഢാലോചന ഉണ്ടോ എന്ന ചോദ്യത്തിനും പുറത്തു വരുന്ന പേരുകളെക്കുറിച്ചും പള്‍സര്‍ സുനി സംസാരിച്ചില്ല. അതേ സമയം പേലീസ് സുനിയെ നിര്‍ബന്ധപൂര്‍വ്വം കോടതിയിലേയ്ക്ക് കൊണ്ടു പോയി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുനിയ്ക്ക് വേണ്ടി അഡ്വക്കറ്റ് ബിഎ ആളൂര്‍ വക്കാലത്ത് ഏറ്റെടുക്കും. ജാമ്യത്തിനുള്ള നീക്കം നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.