ഷീലയും മധുവും വീണ്ടും ഒന്നിക്കുന്ന പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ബഷീറിന്റെ പ്രേമലേഖനം എന്ന അനീഷ് അന്‍വര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സക്കറിയുടെ ഗര്‍ഭിണികള്‍, കുമ്പസാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് \’ബഷീറിന്റെ പ്രേമലേഖനം\’ . ഫര്‍ഹാന്‍ ഫാസില്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ആദ്യകാല താരജോഡികളായ ഷീലയും മധുവും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.

സമ അല്‍ത്താഫാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. ജോയ് മാത്യു, അജുവര്‍ഗീസ്, ആശ അരവിന്ദ്, കണാരന്‍ ഹരീഷ്, സുനില്‍ സുഖദ, മണികണ്ഠന്‍, ഷാനവാസ്, ശ്രീജിത്ത് രവി, നോബി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഷിനോദ്, ഷംസീര്‍, ബിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഫോര്‍ട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സഞ്ജയ് ഹാരിസ്. ചിത്രസംയോജനം രഞ്ജിത്ത് ടച്ച് ടിവര്‍.