മൂന്നാറില്‍ മുഖ്യന്റെ കാല്‍വഴുതി; റിസോര്‍ട്ട് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി
കയ്യേറ്റം ഒഴിപ്പിക്കേണ്ട എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയ മുന്നാറിലെ റിസോര്‍ട്ട് ഭൂമി, സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് ഹൈക്കോടതി. റവന്യു വകുപ്പ് ഭൂമി ഏറ്റെടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ലൗ ഡെയ്ല്‍സ് റിസോര്‍ട്ട് ഉടമ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
ലൗ ഡെയ്ല്‍സ് സ്ഥിതി ചെയ്യുന്ന 22 ഏക്കര്‍ ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇത് സര്‍ക്കാര്‍ ഭൂമി തന്നെയാണെന്നും ഹൈക്കോടതി സ്ഥീരികരിച്ചു. കളക്ടറുടെ നടപടി ശരിവെയ്ക്കുകയും ചെയ്തു.
മുന്നാറില്‍ ചേര്‍ന്ന വിവാദ സര്‍വ്വകക്ഷിയോഗത്തില്‍ ഈ ഭൂമി ഏറ്റെടുക്കേണ്ട എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. റവന്യു ഉദ്യോഗസ്ഥരുടെയും സി.പി.ഐയുടെയും നിലപാടിനെ മറിക്കടന്നായിരുന്നു ഇത്.
നേരത്തെ മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് മന്ത്രി എം.എം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, സിപിഐ നേതാവ് സി.എ കുര്യന്‍, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മണി എന്നിവരടങ്ങിയ സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു.