ചരിത്രമായി പ്രധാനമന്ത്രി മോ​ദി​യുടെ ഇ​സ്ര​യേ​ല്‍ സന്ദര്‍ശനം

ജ​റു​സ​ലം: മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​സ്ര​യേ​ല്‍ സന്ദര്‍ശനം തുടങ്ങി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീ​ക​രി​ക്കാ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ മ​റി​ക​ട​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു ടെ​ല്‍​അ​വീ​വ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നേ​രി​ട്ട് എ​ത്തിയിരുന്നു. നെ​ത​ന്യാ​ഹു​വും മു​തി​ര്‍ന്ന മ​ന്ത്രി​മാ​രും ചേ​ര്‍​ന്ന് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ല്‍​കി​യ​ത്.

മ​ഹാ​നാ​യ നേ​താ​വാ​ണ് മോ​ദി​യെ​ന്ന് നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കും ഇ​സ്ര​യേ​ലി​നും ഇ​ട​യി​ലു​ള്ള സൗ​ഹൃ​ത്തി​ന്‍റെ അ​തി​ര് ആ​കാ​ശ​മാ​ണെ​ന്നും നെ​ത​ന്യാ​ഹു ചൂ​ണ്ടി​ക്കാ​ട്ടി. ഇ​സ്ര​യേ​ലി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ന്‍ ക​ഴി​ഞ്ഞ​ത് വ​ലി​യ പ​ദ​വി​യാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണ് ത​ന്‍റെ സ​ന്ദ​ര്‍​ശ​നം. ഭീ​ക​ര​വാ​ദം ചെ​റു​ക്കു​ന്ന​തില്‍ ഇ​ന്ത്യ​ക്കും ഇ​സ്ര​യേ​ലി​നും ഒ​രേ​നി​ല​പാ​ടാ​ണു​ള്ള​തെ​ന്നും മോ​ദി പ​റ​ഞ്ഞു

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി ഇ​സ്ര​യേ​ലി​ലെ​ത്തി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ സൈ​ബര്‍ സു​ര​ക്ഷ മു​ഖ്യ​ച​ര്‍​ച്ചാ വി​ഷ​യ​മാകു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.