ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ‘ബി’ നിലവറ തുറക്കണമെന്ന് സുപ്രീം കോടതി: തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ല
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കണമെന്ന് സുപ്രീം കോടതി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് വാദം നടന്നുകൊണ്ടിരിക്കവേയാണ് അപ്രതീക്ഷിതമായി സുപ്രീംകോടതി ബി നിലവറയുമായി ബന്ധപ്പെട്ട തീരുമാനം പ്രഖ്യാപിച്ചത്.
ബി നിലവറ തുറന്നാല്‍ ആരുടെയും വികാരം വ്രണപ്പെടില്ലെന്നും അമിക്കസ് ക്യൂറി ഇക്കാര്യം രാജകുടുംബവുമായി ആലോചിക്കണെമെന്നും നിലവറ തുറന്നില്ലെങ്കില്‍ ദുരൂഹത നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. നിലവറയിലെ കണക്കെടുപ്പിന്റെ സുതാര്യത ഉറപ്പാക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, നിലവറ തുറക്കല്‍ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന് തിരുവതാംകൂര്‍ രാജകുടുംബം കോടതിയില്‍ അറിയിച്ചു.