വാഹനത്തിലിരുന്ന് ഉറങ്ങിപ്പോയ കുട്ടി ചൂടേറ്റ് മരിച്ചു
സാള്‍ട്ട്ലേക്ക് സിറ്റി (യൂട്ട): വാഹനത്തില്‍ ഇരുന്ന് ഉറങ്ങിപ്പോയ രണ്ട് വയസ്സുകാരന്‍ ചൂടേറ്റ് മരിക്കുവാന്‍ ഇടയായ സംഭവത്തെ കുറിച്ച് പേലീസ് അന്വേഷണം ആരംഭിച്ചു.
സെന്റ് ജോര്‍ജ്ജില്‍ കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്നതിന് കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടി വാഹനത്തില്‍ ഇരുന്ന് ഉറങ്ങിപ്പോയതായും, കുടുംബാംഗങ്ങള്‍ വാഹനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ കുട്ടിയെ എടുക്കുന്നതിന് മറന്ന് പോയതായിരിക്കാം മരണ കാരണമെന്ന് സംശയിക്കുന്നതായി വാഷിംഗ്ടണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ പിതാവാണ് കുട്ടി വാഹനത്തില്‍ അബോധാവസ്ഥയില്‍ ഇരിക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.
ഇതൊരു അപകടമായിട്ടാണ് കരുതുന്നതെന്നും ഷെറിഫ് ളഫ് ഡേവിഡ് കൗസ് പറഞ്ഞു.