നിര്‍ണ്ണായക വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് ; സെല്ലില്‍ നിന്ന് സുനി ഫോണ്‍ ചെയ്യുന്നതും അരികില്‍ ജിന്‍സണ്‍ നില്‍ക്കുന്നതും വീഡിയോയില്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഫോണ്‍ചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളിലാണ് സുനി ഫോണ്‍ചെയ്യുന്നത് ഉള്ളത്. സുനിയും സഹതടവുകാരനായ ജിന്‍സണും ദൃശ്യങ്ങളിലുണ്ട്. സുനി ഫോണ്‍ ചെയ്യുന്നതിന് സഹതടവുകാര്‍ സാക്ഷിയാണെന്നും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു.
സുനി സെല്ലില്‍ ഒളിഞ്ഞിരുന്ന് ഫോണ്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. കാക്കനാട് സബ് ജയിലിലെ പരിശോധന കഴിഞ്ഞ് അന്വേഷണ സംഘം മടങ്ങി. പള്‍സര്‍ സുനിയുടെ ഫോണ്‍ വിളി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും.
കളമശേരി സിഐ ഇന്‍ഫോപാര്‍ക്ക് സി.ഐ. എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശേധനയിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ജയിലിലെ സി.സി.ടി.വിയും സന്ദര്‍ശക രജിസ്റ്ററും സംഘം പരിശോധിച്ചിരുന്നു. സുനി കഴിഞ്ഞിരുന്ന സെല്ലിലും പോലീസ് പരിശോധന നടത്തി.