വേള്‍ഡ് മലയാളി കൗണ്‍സില്‍ തൈക്കുടം ലൈവ് ഷോയുടെ ടിക്കറ്റു വില്‍പ്പന ഉല്‍ഘാടനം ചെയ്തു
സൂറിച്ച്: തൈക്കുടം ഷോയുടെ ആദ്യ ടിക്കറ്റ് യുവജനപ്രതിനിധികള്‍ക്ക് നല്‍കികൊണ്ട് ഉല്‍ഘാടനം ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ടുതറയില്‍ നിര്‍വഹിച്ചു. സൂറിച്ചില്‍ കൂടിയ എക്‌സിക്കുട്ടീവ് അംഗങ്ങളുടെ യോഗത്തില്‍ വച്ചാണ് യുത്ത്‌ഫോറം പ്രതിനിധികളായ ഫ്രെഡിന്‍ താഴത്തുകുന്നേല്‍, ഹണി കൊറ്റത്തില്‍, മാന്‍സന്‍ മണിയമ്പാറയില്‍, എഡ്വിന്‍ താഴത്തുകുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് ആദ്യ ടിക്കറ്റ് സ്വികരിച്ചത്.
സ്വിസ്സ് മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഈ മെഗാ ഷോയുടെ ടിക്കറ്റ് തൈക്കുടം പ്രീമിയം, തൈക്കുടം ഗോള്‍ഡ് എന്നി രണ്ടു വിഭാഗങ്ങളിലാണ് തയ്യാറാക്കിയിട്ടുള്ളതെന്നും ഭാരവാഹികളുടെ പക്കല്‍ നിന്നും എല്ലാവരും മുന്‍കൂട്ടി ടിക്കറ്റ് വാങ്ങി ഈ ഷോ വന്‍ വിജയമാക്കണമെന്നും പ്രസിഡണ്ട് ജോസ് വള്ളാടിയില്‍ അഭ്യര്‍ത്ഥിച്ചു. സൂറിച്ച് എയര്‍പോര്‍ട്ടിനടുത്ത് പ്രകൃതിസുന്ദരമായ റാഫ്‌സ് എന്ന ഗ്രാമത്തിത്തില്‍ വച്ചായിരിക്കും ഈ ഷോ നടത്തുന്നതെന്ന് ട്രഷറര്‍ ബോസ് മണിയമ്പാറയില്‍ അറിയിച്ചു.
യൂറോപ്യന്‍ മലയാളികള്‍ക്ക് അതി മനോഹരമായൊരു സംഗീത നിശ സമ്മാനിക്കുന്നതിനായി എല്ലാ ഒരുക്കങ്ങളും നടന്നുവരികയാണെന്ന് സെക്രട്ടറി ബാബു വേതാനിയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടോമി തൊണ്ടാംകുഴിയും അറിയിക്കുകയുണ്ടായി.
പ്രോഗ്രാമിന്റെ വിജയത്തിനായി ജോഷി പന്നാരക്കുന്നേല്‍, ജോണി ചിറ്റക്കാട്ട്, ജോര്‍ജ്കുട്ടി നമ്പുശേരി, ബാബു കാശാംകാട്ടില്‍, ജോയ് കൊച്ചാട്ട്, ജോബിന്‍സണ്‍ കൊറ്റത്തില്‍, ആല്‍ബി ജോസഫ്, ടോണി ഉള്ളാട്ടില്‍, സാജു ചേലപ്പുറത്ത്, മോളി പറമ്പേട്ട്, ജോഷി താഴത്തുകുന്നേല്‍, തോമസ് പോള്‍, സ്മിത നമ്പുശേരി, റോസിലി ചാത്തങ്കണ്ടം, മിനി ബോസ്, സിറിയക് മുടവന്‍കുന്നേല്‍ എന്നീ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ വിശാലമായ പ്രോഗ്രാം കമ്മറ്റി പ്രവര്‍ത്തിച്ചു തുടങ്ങി.