പള്‍സര്‍ സുനിയെ അറിയില്ല; പലരും ചിത്രങ്ങള്‍ എടുക്കാറുണ്ടെന്നും ധര്‍മ്മജന്‍, ചോദ്യം ചെയ്യല്‍ അവസാനിച്ചു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മ്മജനെ പോലീസ് ചോദ്യം ചെയ്തു. ചില ഫോട്ടോകള്‍ കാണിച്ച് അറിയുമോയെന്ന് ചോദിച്ചുവെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി ചോദ്യം ചെയ്യലിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ സിനിമാ സെറ്റുകളില്‍ സുനി എത്തിയിരുന്നോയെന്നും പോലീസ് ആരാഞ്ഞതായി ധര്‍മ്മജന്‍ പറഞ്ഞു. തന്നോടൊപ്പം ഒരുപാട് പേര്‍ ഫോട്ടോയെടുക്കാറുണ്ടെന്നും അവരെയെല്ലാം തനിക്കറിയില്ലെന്നും പള്‍സര്‍ സുനിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ധര്‍മ്മജന്‍ മറുപടി നല്‍കി. ഒന്നര മണിക്കൂറോളമാണ് പോലീസ് ധര്‍മ്മജനെ ചോദ്യം ചെയ്തത്.
നേരത്തെ ആലുവ പോലീസ് ക്ലബ്ബിലേക്ക് ധര്‍മ്മജനെയും അനൂപിനെയും പോലീസ് വിളിപ്പിക്കുകയായിരുന്നു. കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്‍ ധര്‍മ്മജനെ പൊലീസ് വിളിപ്പിച്ചിരിക്കുന്നത്.