‘ശത്രു’ സംഹാരത്തിന് പൊങ്കാലയിട്ട് മലയാളികള്‍; ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിക്ക് കമന്റുകള്‍ നിറച്ചയച്ച് മലയാളി
ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹ്വ ന്യൂസ് ഏജന്‍സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സുകളില്‍ മലയാളം നിറച്ച് പൊങ്കാല. ഇന്ന് രാവിലെ മുതലാണ് ഷിന്‍ഹ്വയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ പൊങ്കാലയ്ക്കുള്ള അടുപ്പ് കൂട്ടി നിവേദ്യം അര്‍പ്പിച്ചത്.
ട്രോളുകളും മലയാള ചലച്ചിത്രങ്ങളിലെ രസകരമായ രംഗങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളുമെല്ലാം ഫോട്ടോ കമന്റുകളായും എത്തുന്നുണ്ട്. കൂടെ തെറിവിളിയും സജവമാണ്. നിരവധി കമന്റുകളാണ് മണിക്കൂറുകള്‍ കൊണ്ട് ഷിന്‍ഹ്വയുടെ ഫേസ്ബുക്ക് പേജിലെത്തിയിട്ടുള്ളത്.
പൊങ്കാലയ്ക്ക് ആധാരമായ കാരണമൊന്നും അറിയില്ലെങ്കിലും ഷിന്‍ഹ്വയുടെ പേജില്‍ പൊങ്കാലയിടാന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ഉണ്ട്. പേജിന്റെ ലിങ്ക് സഹിതമാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിക്കുന്നത്.
1962ലെ യുദ്ധത്തേക്കാള്‍ വലിയ നാശമുണ്ടാകുമെന്ന മുന്നറിയിപ്പ് ചൈന ഇന്ത്യയ്ക്ക് നല്‍കിയതാണ് പൊങ്കാലയുടെ കാരണമെന്നാണ് പലരും കരുതുന്നത്. ചൈനീസ് മാധ്യമങ്ങളാണ് ഇന്ത്യയെ അപമാനിക്കുന്ന തരത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫേസ്ബുക്ക് പേജില്‍ പൊങ്കാല തകൃതിയാണെങ്കിലും ചൈനയിലുള്ളവര്‍ക്ക് ഇതൊന്നും കാണാന്‍ കഴിയില്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. ചൈനയില്‍ ഫേസ്ബുക്ക് നിരോധിച്ചതാണ് ഇതിന് കാരണം. എന്നാല്‍ ചൈനയ്ക്ക് പുറത്തുള്ള ചൈനക്കാര്‍ക്കും ഷിന്‍ഹ്വ ജീവനക്കാര്‍ക്കും ഇത് കാണാന്‍ കഴിയും.
ഫേസ്ബുക്ക് പേജ്