ഇത് മധുര പ്രതികാരമോ?… കുടുംബചിത്രങ്ങള്‍ പങ്കുവെച്ച് നിഷാല്‍ ചന്ദ്ര

തന്റെ കുടുംബ ചിത്രം നാളുകള്‍ക്ക് ശേഷം എഫ്ബിയില്‍ പോസ്റ്റ് ചെയ്ത് നിഷാല്‍ ചന്ദ്ര. തിരുവനന്തപുരം സ്വദേശിയായ നിഷാല്‍ ചന്ദ്ര കുവൈറ്റില്‍ നാഷണല്‍ ബാങ്കിന്റെ ടെക്‌നിക്കല്‍ അഡൈ്വസര്‍ ആയിരുന്നു. നിഷാല്‍ തന്റെ ഭാര്യ രമ്യയോടൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ എഫ്ബിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാവ്യയുമായുള്ള വിവാഹമോചനത്തിനു ശേഷം ചെങ്ങന്നൂര്‍ സ്വദേശിയായ രമ്യ എസ് നാഥിനെ നിഷാല്‍ വിവാഹം ചെയ്തിരുന്നു. എന്നാല്‍ വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയ്ക്കാണ് ഇപ്പോള്‍ നിഷാല്‍ തന്റെ കുടുംബചിത്രം പങ്കുവെച്ചിരിക്കുന്നത്.

നിഷാലും കുടുംബവും തന്നെ ഉപദ്രവിച്ചെന്നു പറഞ്ഞ് കാവ്യ കേവലം ആറുമാസം നീണ്ട ദാമ്പത്യത്തിന് അന്ത്യം കുറിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ലാത്ത നിഷാല്‍ ചന്ദ്ര ഇത്തരം ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നതിന്റെ ഉദ്ദേശം എന്താണെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.