മാപ്പ് ചോദിക്കുന്നു എന്ന് ഇന്നസെന്റ് ; അമ്മ നടിക്കൊപ്പം, ജനങ്ങള്‍ക്കിടയില്‍ അമ്മ തെറ്റിദ്ധരിക്കപ്പെട്ടു
ജനങ്ങള്‍ അമ്മയെ തെറ്റിദ്ധരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് സംസാരിച്ചത് തെറ്റ്. വാര്‍ത്താ സമ്മേളനത്തില്‍ എഴുന്നേറ്റു നിന്നവരുടേയും കൂകിയവരുടേയും നിലപാടില്‍ മാപ്പ് പറയുന്നു എന്നും ഇന്നസെന്റ്.
എല്ലാം കണ്ട് അന്തം വിട്ടു പോയി എന്നും എന്നും അദ്ദേഹം പറഞ്ഞു. അമ്മയെക്കുറിച്ച് ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായി പലരുടേയും പ്രസ്താവനകള്‍ അത്തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും ഇന്നസെന്റ്. അമ്മ പിരിച്ചു വിടണമെന്ന കെ.ബി. ഗണേഷികുമാറിന്റെ കത്ത് വിഷമം തോന്നിച്ചു. എന്നാല്‍ ഗണേഷിന്റെ കത്തില്‍ കഴമ്പുണ്ട്.
അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മ, താന്‍ അമ്മ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുന്നു എന്ന വാര്‍ത്ത കള്ള പ്രചരണം. കുറ്റം ചെയ്തത് ആരാണെങ്കിലും അവര് ശിക്ഷിക്കപ്പെടണം. സിനിമയ്ക്ക് വേണ്ടി സ്ത്രീകള്‍ കിടക്ക പങ്കിടണമെന്നത് ഇപ്പോള്‍ ഇല്ല.