വീണ്ടും ഞെട്ടിക്കാന്‍ ജിയോ ; വെറും 500 രൂപയ്ക്ക് 4ജി ഫോണ്‍ ഈ മാസം വിപണിയില്‍
മൊബൈല്‍ ഫോണ്‍ വിപണിയില്‍ അടുത്ത വിപ്ലവത്തിന് തിരി തെളിച്ച് റിലയന്‍സ് രംഗത്ത്. ജിയോ എന്ന പേരില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വെറുതെ കൊടുത്ത് മറ്റുള്ള കമ്പനികളുടെ നടുവൊടിച്ച റിലയന്‍സ് ഇത്തവണ എത്തുന്നത് 500 രൂപയ്ക്ക് 4ജി ഫോണുമായാണ്. ജൂലായ് 21ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലാകും പുതിയ ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിക്കുക. വിലകുറച്ച് രണ്ട് കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും പുറത്തിറക്കാനാണ് പദ്ധതി. ജൂലായ് അവസാനത്തോടെയോ ആഗ്‌സറ്റ് ആദ്യവാരത്തിലൊ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. അദ്യം ആയിരം അല്ലെങ്കില്‍ രണ്ടായിരം രൂപയാണ് ഫോണിനു വില പ്രതീക്ഷിചിരുന്നത്.എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് 500 രൂപയ്ക്ക് ആകും ജിയോ 4ജി ഫോണുമായി എത്തുക. നിലവില്‍ ഏറ്റവും കുറഞ്ഞ 4ജി സൌകര്യമുള്ള ചൈനീസ് ഫോണിന് വിപണിയില്‍ ആറായിരത്തിനു മുകളിലാണ് വില.