ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും ; സര്‍ക്കാരിന് നന്ദിയെന്ന് മഹിജ, ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചു

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് വിട്ടു. അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രാത ബിശ്വാസാണ് സി.ബി.ഐ. അന്വേഷണം ശുപാര്‍ശ ചെയ്ത് വിജ്ഞാപനമിറക്കിയത്.

ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ജിഷ്ണുവിന്റെ വീട്ടില്‍ എത്തി. സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടതില്‍ ആശ്വാസമുണ#ന്നെും. ഇതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് മഹിജ പറഞ്ഞു.ജിഷ്ണു കേസില്‍ നീതി ആവശ്യപ്പെട്ട് മഹിജ പോലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് ജിഷ്ണുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.