കെ സുധാകരനോട് കെപിസിസി വിശദീകരണം തേടും; സുധാകരന്റേത് പാര്‍ട്ടി നിലപാടല്ലെന്നു അംഗങ്ങള്‍
നെഹ്‌റു ഗ്രൂപ്പുമായി മധ്യസ്ഥ ചര്‍ച്ച നടത്തിയതിന് കെ. സുധാകരനോട് വിശദീകരണം തേടുമെന്ന് കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് തീരുമാനം. സുധാകരന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് യോഗത്തില്‍ അംഗങ്ങള്‍ വിശദീകരിച്ചു.
സുധാകരന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ പറഞ്ഞിരുന്നു.വിദ്യാര്‍ഥിയായ ഷമീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചെന്ന കൃഷ്ണദാസിനെതിരായ പരാതി ഒത്തുതീര്‍പ്പാക്കാന്‍ സുധാകരന്‍ പാമ്പാടി നെഹ്‌റു കോളജ് അധികൃതരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയത്.