ഇതിലും സുരക്ഷ ഒരുക്കാനില്ല ; പ്രധാന മന്ത്രി ഇസ്രായേലില്‍ താമസിക്കുന്നത് തകര്‍ക്കാന്‍ സാധിക്കാത്ത മുറിയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ താമസം ഒരുക്കി ഇസ്രായേല്‍. ജറുസലേമിലെ കിങ് ദാവീദ് ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്. ബോംബാക്രമണം, രാസാക്രമണം തുടങ്ങി എല്ലാ തരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാന്‍ സാധിക്കുന്നതാണ് പ്രധാനമന്ത്രി താമസിക്കുന്ന ഹോട്ടലിലെ മുറി. ഹോട്ടലില്‍ മുഴുവന്‍ ബോംബാക്രമണം നടത്തിലായും പ്രധാനമന്ത്രി താമസിക്കുന്ന മുറിക്ക് കേടുപാടുകള്‍ ഉണ്ടാകില്ല.
മോദിക്കും പ്രതിനിധി സംഘത്തിനും വേണ്ടി 110 മുറികളാണ് ഒഴിപ്പിച്ചതെന്ന് കിങ് ദാവീദ് ഹോട്ടല്‍ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ഷെല്‍ഡോണ്‍ റിറ്റ്‌സ് പറഞ്ഞു. ക്ലിന്റണ്‍, ബുഷ്, ഒബാമ, ട്രംപ് എന്നിങ്ങനെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കെല്ലാം തങ്ങള്‍ ആതിഥേയം അരുളിയിട്ടുണ്ട്. ഇപ്പോള്‍ നരേന്ദ്ര മോദിക്കും ആതിഥേയത്വം അരുളുന്നുവെന്നും റിറ്റ്‌സ് പറഞ്ഞു.
മോദിക്കായി പ്രത്യേകം സസ്യാഹാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുറിക്കുള്ളില്‍ തന്നെ പ്രത്യേക അടുക്കള അടക്കമുള്ള സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് വേണ്ടി ഗുജറാത്തി ഭക്ഷണമാണ് ഹോട്ടലില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.